ഭൂപേഷ് ബാഗലിനെ ചത്തീസ്ഗഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. നിലവില്‍ ചത്തീസ്ഗഡ് പിസിസി അധ്യക്ഷനാണ് ഭൂപേഷ് ബാഗല്. റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തില്‍ ബാഗലിന്റെ പേര് ഐക്യകണ്ഠ്യേന അംഗീകരിക്കുകയായിരുന്നു.
തിങ്കളാഴ്ച സത്യപ്രതിജ്ഞ നടക്കും. തിങ്കളാഴ്ച തന്നെയാണ് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ.