ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സമനിലക്കുരുക്കില്‍പ്പെട്ട് ഉഴലുന്ന കേരള ബ്ലാസ്റ്റേഴ്സിനു മുന്നില്‍ വിജയമല്ലാതെ മറ്റ് വഴികളൊന്നുമില്ല. പോയിന്റ് പട്ടികയില്‍ നിലവില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്താണ്. വരും മാച്ചുകള്‍ വിജയിച്ചാല്‍ തന്നെ മറ്റ് ടീമുകളുടെ പ്രകടനം കണക്കിലെടുത്തിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഭാവി.
ബ്ലാസ്റ്റേഴ്സിന്റെ സ്വന്തം തട്ടകമായ കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട സ്റ്റേഡിയത്തില്‍ വെച്ചാണ് ജംഷഡ്പൂരിനെതിരായ ഇന്നത്തെ മത്സരം നടക്കുക. തുടര്‍ പരാജയങ്ങള്‍ ടീമിന്റെ ആരാധക പിന്തുണയെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. കൊച്ചിയില്‍ നടക്കുന്ന കളി ബഹിഷ്കരിക്കാനുളള നീക്കമുള്പ്പടെ ടീമിനെതിരെ ക്യാംപെയ്നുകളും നടക്കുന്നുണ്ടെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ പശ്ചാത്തലത്തില്‍ വലിയ പ്രതിസന്ധികള്‍ക്ക് നടുവില്‍ നിന്ന് വേണം ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ എതിരിടാന്‍.
സമനിലയില്‍ കുരുങ്ങി നില്ക്കുന്ന കേരള ബ്ലാസ്റ്റേഴ്സിന് മുന്നോട്ട് പോകണമെങ്കില്‍ വിജയം അനിവാര്യമാണ്. അതേസമയം ആദ്യനാലിലെത്താന്‍ ജംഷഡ്പൂരിനും ജയിച്ചേ തീരൂ. നിലവില്‍ എട്ട് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തും 15 പോയിന്റുമായി ജംഷഡ്പൂര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്. വൈകീട്ട് 7.30ന് കൊച്ചി ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ മത്സരം ആരംഭിക്കും.