Kerala

കണ്ണൂര്‍ വിമാനത്താവളം ; ഉദ്ഘാടന വേദിയുടെ നിര്‍മാണം അവസാനഘട്ടത്തില്‍

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടന പരിപാടികള്‍ക്കായുള്ള വേദിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തില്‍. വിമാനത്താവളത്തിനകത്ത് സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക വേദിയുടെ നിര്‍മാണത്തിന്റെ പകുതിയിലേറെയും പൂര്‍ത്തിയായി. ദ്രുതഗതിയിലാണ് പന്തലിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഉദ്ഘാടനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പുതന്നെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

1.20 ലക്ഷം സ്‌ക്വയര്‍ ഫീറ്റ് വിസ്താരത്തില്‍ നിര്‍മിക്കുന്ന പന്തലില്‍ 25,000 പേരെ ഉള്‍ക്കൊള്ളാന്‍ സാധിക്കും. വിശിഷ്ടാതിഥികള്‍ക്കും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രത്യേകം ഇടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ വിമാനത്താവളത്തിന് സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് ഉദ്ഘാടന പരിപാടികള്‍ വീക്ഷിക്കുന്നതിനായി പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉദ്ഘാടന ദിവസം രാവിലെ 7 മണി മുതല്‍ കലാപരിപാടികള്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും എത്തിയതിന് ശേഷം 10 മണിക്ക് വിമാനത്താവളത്തിന്റെ ഉദ്ഘാടനച്ചടങ്ങുകള്‍ ആരംഭിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top