വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്. ഒരു ലക്ഷത്തോളം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കും. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളുക, ഇവ നടപ്പാക്കാനായി പാര്‍ലമെന്റ് പ്രത്യേകം സമ്മേളിച്ച് നിയമം നിര്‍മ്മിക്കുക എന്നിവയാണ് കര്‍ഷകര്‍ ഉന്നയിക്കുന്ന മുഖ്യ ആവശ്യങ്ങള്‍.
മാര്‍ച്ചിന് മുന്നോടിയായി ആറായിരത്തിലേറെ സമരവൊളന്റിയര്‍മാര്‍ പദയാത്രയായി വ്യാഴാഴ്ച രാംലീല മൈതാനത്തെത്തി. കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നുള്ളവരും സമരത്തില്‍ അണിനിരന്നു. കര്‍ഷകറാലിയില്‍ തലസ്ഥാന നഗരിയില്‍ പലയിടങ്ങളിലും ഗതാഗതം സ്തംഭിച്ചു. കിസാന്‍സഭ ദേശീയ പ്രസിഡന്റ് അശോക് ധാവ്ളെ, ജോയന്റ് സെക്രട്ടറി വിജു കൃഷ്ണന്, ഫിനാന്‍സ് സെക്രട്ടറി പി. കൃഷ്ണപ്രസാദ്, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ്, സാമൂഹികപ്രവര്‍ത്തകരായ മേധാ പട്കര്‍, അരുണ റോയ് തുടങ്ങിയവര്‍ വിവിധ പദയാത്രകള്‍ക്ക് നേതൃത്വം നല്കി.
സിപിഎം കര്‍ഷകസംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, യോഗേന്ദ്ര യാദവിന്റെ സ്വരാജ് ഇന്ത്യ എന്നിവയാണ് കര്‍ഷകറാലി നയിക്കുന്ന പ്രധാന സംഘടനകള്‍. പാര്‍ലമെന്റ് മാര്‍ച്ചില്‍ പത്രപ്രവര്ത്തകന് പി. സായ്നാഥ് ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു പുറമെ, പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെയും എന്‍.ഡി.എ. കക്ഷികളായ ശിവസേന, അകാലിദള്‍ എന്നീ പാര്‍ട്ടികളെയും സംഘാടകര്‍ സമരത്തിലേയ്ക്കു ക്ഷണിച്ചിട്ടുണ്ട്.