ശബരിമലയില്‍ നാമജപം നടത്തിയവര്‍ക്കെതിരെ വീണ്ടും കേസെടുത്തതിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന് പിള്ള. സന്നിധാനത്ത് ശരണംവിളി മാത്രമാണ് നടക്കുന്നത്. അതിന് പ്രതിഷേധത്തിന്റെ സ്വരമല്ല. ശരണം വിളി ഭക്തന്റെ അവകാശമാണ്- അദ്ദേഹം പറഞ്ഞു.
ഭക്തരെ കള്ളക്കേസില്‍ കുടുക്കുന്നവര്‍ ചരിത്രത്തില്‍ കറുത്ത ലിപികളാല്‍ രേഖപ്പെടുത്തപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. ആരുമായും സംവാദത്തിനു തയാറാണെന്നു പറഞ്ഞ ശ്രീധരന്‍പിള്ള സിപിഎമ്മിന്റെ തെറ്റുതിരുത്തല്‍ പ്രമേയം ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.