സിനിമാ പ്രേമികൾ അറിയാൻ, തിയ്യേറ്ററുകൾ ഇളക്കി മറിക്കാൻ (നവംബർ 23) നാളെ പ്രദർശനത്തിനെത്തുന്നത് എട്ട് മലയാള ചിത്രങ്ങൾ.
സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ഓട്ടർഷയാണ് പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാമത്തെ ചിത്രം. ഓട്ടോ ഡ്രൈവറായ അനിത എന്ന കഥാപാത്രവുമായി അനുശ്രീ എത്തുന്ന ചിത്രമാണ് ഓട്ടോർഷ.
ജെഫിൻ ജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘369’ ആണ് മറ്റൊരു ചിത്രം. ഹേമന്ദ് മേനോനും മിയാ ശ്രീയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 369.
നവാഗതനായ സമ്പത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പാസ്’. വിനീതും പുതുമുഖ നായിക പ്രണയയും ഒന്നിക്കുന്ന പുതിയ ചിത്രം ‘മാധവീയം’. അജു കെ നാരായണനും അൻവർ അബ്ദുള്ളയും ചേർന്ന് സംവിധാനം ചെയ്യുന്ന സമക്ഷം. എന്നീ ചിത്രങ്ങളും നാളെ പ്രദർശനത്തിനെത്തും.
കൂടാതെ സ്റ്റിൽ ഫോട്ടോഗ്രാഫർ ആയ ഇ.എസ്.സുധീപ് സംവിധാനം ചെയ്യുന്ന ചിത്രം കോണ്ടസയും നാളെ തീയ്യേറ്ററിൽ എത്തും. അങ്കമാലി ഡയറീസ്, വെളിപാടിന്റെ പുസ്തകം എന്നീ സിനിമകളിലൂടെ പ്രേക്ഷകർക്ക് ശ്രദ്ധേയനായ അപ്പാനി ശരത് ആണ് ചിത്രത്തിലെ നായകൻ.
‘ഒറ്റയ്ക്കൊരു കാമുകൻ’ എന്ന ചിത്രവും, സംവിധായകൻ രഞ്ജിത്തിന്റെ സഹോദരന് അന്തരിച്ച രാജീവ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന ചിത്രവും നാളെ എത്തും. സംവിധായകന്റെ മരണശേഷമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ എന്ന ചിത്രം റിലീസിനെത്തുന്നത്.