Entertainment

കരിനീല കണ്ണുള്ള പെണ്ണ്… ജോസഫിലെ ഗാനം

ജോജു ജോര്‍ജ് നായകനായ ജോസഫിലെ ‘കരിനീല കണ്ണുള്ള’ എന്ന തുടങ്ങുന്ന പ്രണയഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. രഞ്ജിന്‍ രാജ് ഈണം നല്‍കിയ ഗാനം കാര്‍ത്തികും, അഖില ആനന്ദും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് രചന. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്.

അതേസമയം, ചിത്രത്തിന് തീയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഷാഹി കബീര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ഈ ചിത്രം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ബാനറില്‍ ജോജു ജോര്‍ജ് തന്നെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൗബിന്‍ ഷാഹിര്‍, സുധി കോപ്പ , ദിലീഷ് പോത്തന്‍, ജോണി ആന്റണി, ഇടവേള ബാബു,ജാഫര്‍ ഇടുക്കി, ജെയിംസ് എലിയാ, ഇര്‍ഷാദ്, മാളവിക മേനോന്‍, ആത്മീയ, മാധുരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top