ഇന്ന് നടക്കുന്ന റിസേര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് മീറ്റിംഗ് നിര്‍ണായക തീരുമാനങ്ങള്‍ എടുക്കും. റിസേര്‍വ് ബാങ്കും കേന്ദ്ര ഗവണ്മെന്റും തമ്മില്‍ നിലനില്‍ക്കുന്ന നിരവധി പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ ബോര്‍ഡ് മീറ്റിംഗില്‍ ധാരണയുണ്ടാവുമെന്നാണ് കരുതുന്നത്.
ബാങ്കിംഗ് ഇതര ഫിനാന്‍ഷ്യല്‍ കമ്പനികള്‍ നേരിടുന്ന പണ ദൗര്‍ലഭ്യം എങ്ങനെ പരിഹരിക്കുമെന്ന് ബോര്‍ഡ് മീറ്റിംഗില്‍ ചര്‍ച്ച ചെയ്യപ്പെടും. റിസേര്‍വ് ബാങ്ക് ഇന്ന് എടുക്കുന്ന തീരുമാനങ്ങള്‍ സാമ്പത്തിക മൂലധന വിപണിയില്‍ നിര്‍ണായക സ്വാധീനം ചെലുത്തും.