ഓണ്‍ലൈന്‍ വിഡിയോ ഗെയിം പ്ലാറ്റ്ഫോമില്‍ ആഗോള തലത്തില്‍ ശ്രദ്ധേയമായി മാറിയ ഗെയിമാണ് PUBG. സൗത്ത് കൊറിയന്‍ വിഡിയോ ഗെയിം നിര്‍മ്മാതാക്കളായ ‘ബ്ലുഹോള്’ ആണ് ഗെയിം പുറത്തിറക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ച എക്സ്ബോക്സ് വിഡിയോ ഗെയിം എന്ന റെക്കോര്‍ഡ് PUBGക്കാണ്(8 മില്യണ്‍)
ലോകമെമ്പാടും നിരവധി ആരാധകരുളള PUBG ഇടയ്ക്കിടെ ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും മൊബൈല്‍ സ്റ്റാര്‍ ചലഞ്ച് ദുബായ്’ എന്ന പുതിയ ടൂര്‍ണമെന്റ് ഗെയിം യൂസേഴ്സിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
അന്താരാഷ്ട്ര തലത്തില്‍ സംഘടിപ്പിക്കുന്ന മത്സരത്തിന്റെ സമ്മാനത്തുക നാല് ലക്ഷം ഡോളറാണ് (29193600 രൂപ). ഇരുപതിനായിരത്തിലധികം ടീമുകള്‍ പങ്കെടുത്ത മത്സരത്തില്‍ നിന്നും 20 മികച്ച ടീമുകളെ കമ്പനി തിരഞ്ഞെടുത്തിട്ടുണ്ട്. ഈ ടീമുകളായിരിക്കും ദുബായില്‍ മാറ്റുരയ്ക്കുക.
മൂന്ന് ദിവസങ്ങളിലായി ദുബായില്‍ നടക്കുന്ന മത്സരം കാണാന്‍ എല്ലാവര്ക്കും അവസരമുണ്ട്. ഇതിനായി PUBG ഔദ്യോഗിക വെബ്സൈറ്റില്‍ നിന്ന് ടിക്കറ്റ് വാങ്ങണം. ഫൈനല്‍ ഉള്‍പ്പെടെയുള്ള ചില മത്സരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തത്സമയം സ്ട്രീം ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.