ഓഹരി വിപണിയിലെ തകര്‍ച്ച മൂലം കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കുകളുടെ ഓഹരികള്‍ ആദായകരമായി വാങ്ങാന്‍ അവസരമൊരുങ്ങുന്നു.
ഒരു വര്‍ഷത്തിനിടയില്‍ 127.5 രൂപ വരെ വില ഉയര്‍ന്ന ഫെഡറല്‍ ബാങ്ക് ഓഹരി 67.05 വരെ താഴ്ന്നിരിക്കുന്നു. ഓഹരി വിലത്തകര്‍ച്ച മൂലം ഫെഡറല്‍ബാങ്കിന്റെ വിപണി മൂല്യം (മാര്‍ക്കറ്റ് ക്യാപ്പിറ്റലൈസേഷന്‍) 24256 കോടിയില്‍ നിന്ന് 15865 കോടിയിലേക്ക് ഇടിഞ്ഞു.
സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ഓഹരിവില 34.75 രൂപ വരെ എത്തിയിരുന്നത് ഇപ്പോള്‍ 12.45 രൂപ വരെ താഴ്ന്നു. ബാങ്കിന്റെ വിപണി മൂല്യം 5792 കോടിയില്‍ നിന്ന് 2533 കോടിയായി താഴ്ന്നു.
39.50 രൂപയുണ്ടായിരുന്ന ധനലക്ഷ്മി ബാങ്കിന്റെ ഇപ്പോഴത്തെ ഓഹരി വില വെറും 10.80 രൂപ എന്ന താഴ്ന്ന നിലയിലെത്തി. 941 കോടി രൂപയുടെ വിപണി മൂല്യം 288 കോടിയായി കുറഞ്ഞു.
പ്രളയത്തെ തുടര്‍ന്ന് ഈ ബാങ്കുകളുടെ കിട്ടാക്കടം പെരുകുമെന്ന ആശങ്കയാണ് ഈ ബാങ്കുകളുടെ ഓഹരി വില കുറയാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.