മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുന്ന അമല്‍ നീരദ് ചിത്രം വരത്തന്റെ പ്രദര്‍ശനം നിര്‍ത്തിവയ്ക്കണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നോട്ടീസ്.
വരത്തന് സിനിമയില്‍ തങ്ങളുടെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ” പാപ്പാളി” കുടുംബം നല്കിയ ഹര്‍ജിയിലാണ് എറണാകുളം മുന്‍സിഫ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന് അമല്‍ നീരദ്, നിര്‍മാതാവ് നസ്രിയ നസീം, തിരക്കഥാകൃത്തുക്കളായ സുഹാസ്, ഷറഫു എന്നിവര്‍ക്കെതിരെയാണ് പരാതി.
സംസ്ഥാനം ഒട്ടാകെ അറിയപ്പെടുന്നതും സമൂഹത്തില്‍ ഉന്നതസ്ഥാനം വഹിക്കുന്നവരുമായ അനേകം വ്യക്തികളുള്ള പാപ്പാളി കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചിത്രത്തില്‍ കുടുംബപ്പേര് ഉപയോഗിച്ചു എന്നാണ് പരാതി നല്‍കിയിരിക്കുന്നത്.
വരത്തനിലെ വില്ലന്‍ കഥാപാത്രങ്ങളുടെ വീട്ട് പേര് പാപ്പാളി എന്നതായതാണ് പാപ്പാളി കുടുംബക്കാരെ ചൊടിപ്പിച്ചിരിക്കുന്നത്. തിരക്കഥ എഴുതിയവരില്‍ ഒരാള്‍ എറണാകുളം സ്വദേശിയാണെന്നും ഇദ്ദേഹത്തിന് പാപ്പാളി കുടുംബത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ബോധപൂര്‍വം പേര് ഉപയോഗിച്ചതാണെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.