ഷാര്‍ജ: പ്രളയ ദുരന്തത്തില്‍ നിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവ കേരള സൃഷ്ടിക്ക് സഹായം തേടി ഷാര്‍ജയില്‍ സംഘടിപ്പിച്ച പൊതു യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം നന്നാവരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാടെന്നും മുന്നോട്ട് പോകാനുള്ള എല്ലാ വഴികളും കേന്ദ്രം അടച്ചു. വിദേശ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കേന്ദ്രം മുട്ടാപ്പോക്ക് നയമാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
പ്രളയ ദുരന്തം തങ്ങളുടെ പ്രദേശത്തിനേറ്റ ദുരന്തമായി ഉള്‍ക്കൊണ്ടാണ് പല രാഷ്ട്രങ്ങളും കേരളത്തെ സഹായിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത്. എന്നാല്‍ നിങ്ങളങ്ങിനെ നന്നാവേണ്ട എന്നതാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട്. കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനു വിദേശരാജ്യങ്ങളുടെ സഹായം സ്വീകരിക്കുന്നത് നിഷേധിച്ചത് അതു കൊണ്ടാണെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.