സന്നിധാനത്ത് യുവതിയെത്തിയെന്ന സംശയത്തില്‍ വലിയ നടപ്പന്തലില്‍ പ്രതിഷേധം. ഒരു യുവതി വലിയ നടപ്പന്തലില്‍ എത്തിയെന്ന സംശയത്തെത്തുടര്‍ന്നാണ് ഭക്തര്‍ പ്രതിഷേധിച്ചത്. എന്നാല്‍ 52 വയസ്സുള്ള തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശി ലതയാണ് ദര്‍ശനത്തിനെത്തിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇരുമുടിക്കെട്ടുമായി എത്തിയ സ്ത്രീ പതിനെട്ടാംപടി കയറി ദര്‍ശനം നടത്തി.
യുവതിയെത്തിയെന്ന സംശയത്തില്‍ വലിയ നടപ്പന്തലില്‍ പ്രതിഷേധം; 52 വയസ്സുള്ള സ്ത്രീയാണെന്ന് സ്ഥിരീകരിച്ചു
By
October 20, 2018 11:52 am