പത്തനംതിട്ട: ശബരിമല കയറാനെത്തി മടങ്ങിയ ചേര്‍ത്തല സ്വദേശി ലിബിക്കെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. ഫേസ്ബുക്കിലൂടെ മതവികാരം വ്രണപ്പെടുത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് ലിബിക്കെതിരെ പൊലീസ് കേസ് എടുത്തത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച മല കയറാനെത്തിയ ലിബിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഇവര്‍ മലകയറാതെ മടങ്ങുകയും ചെയ്തു.