കൊച്ചി: എഎംഎംഎ (അസോസിയേറ്റ് ഓഫ് മലയാളം മുവി ആര്‍ട്ടിസ്റ്റ്)യില്‍ പരാതി പരിഹാരത്തിനായി ആഭ്യന്തര സംവിധാനം വേണം എന്നാവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ഹൈക്കോടതിയിലേക്ക്.
താരസംഘടനയായ അമ്മയില്‍ ആഭ്യന്തര കലാപം രൂക്ഷമാകുന്നതിനിടെയാണ് ഡബ്ല്യൂസിസിയുടെ നടപടി. സംഘടനയിലെ അംഗങ്ങളും നടിമാരുമായ റിമ കല്ലിങ്കല്‍, പത്മപ്രിയ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി കോടതി നാളെ പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിനേയും അമ്മയേയും എതിര് കക്ഷിയാക്കിയാണ് ഹര്‍ജി.