Kerala

കേരളം വീണ്ടും മഴപ്പേടിയില്‍

കേരളം വീണ്ടും മഴപ്പേടിയില്‍ മുങ്ങുകയാണ്. അറബിക്കടലിന് തെക്കുകിഴക്കായി ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുന്ന സാഹചര്യത്തില്‍ കനത്ത മഴയാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവചിച്ചിരിക്കുന്നത്. മലപ്പുറം, ഇടുക്കി ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന മുന്നറിയിപ്പു പ്രകാരം ഒക്ടോബര്‍ ഏഴിന് കേരളത്തില്‍ അതിതീവ്ര മഴ പെയ്യും.

ന്യൂനമര്‍ദം അടുത്ത 36 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് വടക്കുപടിഞ്ഞാറേക്ക് നീങ്ങും. എട്ടാം തീയതിയോടെ ഇത് ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് പോകും.

അതീവ ജാഗ്രതയോടെയാണ് സര്‍ക്കാര്‍ വകുപ്പുകളും പൊതുസമൂഹവും മുന്നോട്ട് പോകുന്നത്.

മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ഇന്നലെ തന്നെ തുറന്നു. ഒരടി വീതമാണ് ഷട്ടറുകള്‍ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നത്. ഇതേ തുടര്‍ന്ന് കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടുക്കി ജില്ലയിലെ മലങ്കര അണക്കെട്ട് തുറന്ന് വെളളം പുറത്തേക്ക് വിടാന്‍ തീരുമാനിച്ചു. പത്തനംതിട്ട ജില്ലയിലെ കക്കി ആനത്തോട് അണക്കെട്ടുകളും തുറക്കും. ഈ സാഹചര്യത്തില്‍ പമ്പ നദിയുടെ തീരത്തുളളവര്‍ സൂക്ഷിക്കണം.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 131.3 അടിയായി ഉയര്‍ന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കും.

കോഴിക്കോട് കക്കയം ഡാം ഷട്ടറുകള്‍ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്‌സിക്യുട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു. കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top