തകര്‍ച്ചയില്‍ നിന്ന് ചൊവ്വാഴ്ച്ച ഓഹരിവിപണി സാവധാനം കരയറി. സെന്‍സെക്സ് 347.04 പോയിന്റ് ഉയര്‍ന്ന് 36,652.06ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 100.10 പോയിന്റ് നേട്ടത്തില്‍ 11067.50 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നിഫ്റ്റിയിലെ 35 ഓഹരികള്‍ നേട്ടത്തിലായിരുന്നു. കൊടാക് ബാങ്ക്, എച്ച്ഡിഎഫ്സി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലുപിന്‍ എന്നീ ഓഹരികള്‍ക്ക് വില കൂടി. ക്രൂഡ് ഓയിലിന്റെ വിലവര്‍ദ്ധനയും രൂപയുടെ മൂല്യം തകര്‍ച്ചയുമാണ് വിപണിയില്‍ മ്ലാനത നിലനിര്‍ത്തുന്നത്.
ക്രൂഡിന്റെ വിലവര്‍ദ്ധന വ്യവസായിക ചിലവ് വര്‍ദ്ധിക്കുമെന്നതിനാല്‍ കമ്പനികളുടെ ലാഭം കുറയാനിടയാക്കും. ഒപക് രാജ്യങ്ങള്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്. ഇറാനെതിരെയുളള അമേരിക്കയുടെ ഉപരോധം കടുത്തതാകുമെന്ന് ഉറപ്പായതോടെ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇനിയും വില വര്‍ധിക്കാനാണ് സാധ്യത.
ഇന്ത്യന്‍ ബുള്‍ ഹൗസിംഗ്, യെസ് ബാങ്ക്, കോള്‍ ഇന്ത്യ, വിപ്രോ, ടിസിഎസ്, ഐഒസി, ടാറ്റാ സ്റ്റീല്‍, പവര്ഗ്രിഡ്കോര്പ്പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. അഞ്ച് ദിവസമായി നഷ്ടത്തിലായിരുന്ന വിപണിയില്‍ ഇന്ന് നേട്ടമുണ്ടായത് ആശ്വാസത്തെടെയാണ് നിക്ഷേപകര്‍ നോക്കിക്കാണുന്നത്.