Breaking News

മാറ്റിവെച്ച ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്താന്‍ തീരുമാനം

പ്രളയക്കെടുതിയെ തുടര്‍ന്ന് മാറ്റിവെച്ച സ്‌കൂളുകളിലെ ഓണപ്പരീക്ഷയ്ക്ക് പകരം ക്ലാസ് പരീക്ഷ നടത്താന്‍ തീരുമാനം. ക്രിസ്മസ് പരീക്ഷ മുന്‍ നിശ്ചയ പ്രകാരം ഡിസംബര്‍ 13 മുതല്‍ 22 വരെ നടത്താനും ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യുഐപി) മോണിറ്ററിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.

ഓണപ്പരീക്ഷയ്ക്ക് പകരം ഒക്ടോബര്‍ 15ന് മുമ്പായി സ്‌കൂള്‍തലത്തില്‍ ചോദ്യക്കടലാസ് തയാറാക്കി ക്ലാസ് പരീക്ഷ നടത്തണം. ഓണപ്പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യക്കടലാസുകള്‍ ക്ലാസുകളില്‍ ചര്‍ച്ച ചെയ്യണം.

എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍ തീരുമാന പ്രകാരം നടക്കും. എസ്എസ്എല്‍സി പരീക്ഷ രാവിലെ നടത്തുന്ന കാര്യത്തില്‍ ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ, പരീക്ഷാഭവന്‍ സെക്രട്ടറിമാരുടെ യോഗം വിളിച്ചു തീരുമാനമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top