പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡ , ദേനാ ബാങ്ക്, വിജയ ബാങ്ക് എന്നീ ബാങ്കുകള്‍ ലയിച്ച് രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്കായി മാറും. ബാങ്കുകളുടെ ഏകീകരണത്തിന് പരിഗണന നല്‍കുമെന്ന് കേന്ദ്ര ബജറ്റില്‍ പരാമര്‍ശം നടത്തിയിരുന്നു.
പുതിയ ബാങ്കിന് 14.82 ലക്ഷം കോടി രൂപയുടെ ബിസിനസ് ഉണ്ടാകുമെന്ന് കരുതുന്നു. മൂന്നു ബാങ്കുകളില്‍ ലാഭം ഉണ്ടാക്കിയ ഏക ബാങ്ക് വിജയ ബാങ്ക് മാത്രമാണ്. ലയനത്തോടെ പുതിയ ബാങ്കിന്റെ വിപണിമൂല്യം ഏകദേശം 48000 കോടി രൂപയിലെത്തുമെന്ന് കണക്കാക്കുന്നു.
വര്‍ധിച്ച് വരുന്ന കിട്ടാക്കടത്തിന് ഒരു പരിഹാരമെന്ന നിലയിലാണ് ലയനമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു.
ഇതിനിടെ ലയന സംബന്ധമായ വാര്‍ത്ത പുറത്ത് വന്നതോടെ ബാങ്ക് ഓഫ് ബറോഡ ഓഹരി വില ഇന്ന് 12 മണിയോടെ 11 ശതമാനം ഇടിഞ്ഞ് 120.10 രൂപയായി. ദേന ബാങ്ക്, വിജയ ബാങ്ക് ഓഹരി വില വര്‍ധിച്ചു.