Breaking News

മഹാപ്രളയം: വിലയിരുത്താന്‍ പുതിയ കേന്ദ്ര സംഘം എത്തും

തിരുവനന്തപുരം: മഹാപ്രളയത്തില്‍ കേരളത്തിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തുന്നതിന് പുതിയ
കേന്ദ്ര സംഘം എത്തും. കേന്ദ്ര ആഭ്യന്തരകാര്യ മന്ത്രാലയം സ്പെഷ്യല്‍ സെക്രട്ടറി ബിആര്‍ ശര്‍മയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാസം അവസാനത്തോടെ കേരളത്തിലെത്തുക.

ഊര്‍ജം, ജലവിഭവം, ആഭ്യന്തരം, റോഡ് ഗതാഗതം ഹൈവേ, കുടിവെള്ള വിതരണം, ഗ്രാമവികസനം, കാര്‍ഷിക സഹകരണവും കര്‍ഷക ക്ഷേമവും, ധനകാര്യ മന്ത്രാലയങ്ങളിലെ ജോയിന്റ് സെക്രട്ടറിമാര്‍ സംഘത്തിലുണ്ടാവും. കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയുടെ ജോയിന്‍ സെക്രട്ടറിയും നീതി ആയോഗ് ഉപദേശകനും ഇവര്‍ക്കൊപ്പം എത്തും.

അതേസമയം, കേരളത്തിന്റെ പ്രളയാനന്തര ആവശ്യങ്ങള്‍ വിലയിരുത്താന്‍ യുഎന്‍ സംഘം സംസ്ഥാനത്തെത്തി. തമിഴ്നാട്ടിലെയും കേരളത്തിലെയും യുനിസെഫ് ഓഫീസുകളുടെ മേധാവി ജോബ് സക്കറിയ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാം സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ആനി ജോര്‍ജ് എന്നിവരാണ് പ്രാഥമിക വിലയിരുത്തലുകള്‍ക്കായി എത്തിയത്.

17ന് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നതതല ഉദ്യോഗസ്ഥരുമായി സംഘം ചര്‍ച്ച നടത്തും. വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയ്ക്കും പ്രളയ മേഖലകളിലെ സന്ദര്‍ശനങ്ങള്‍ക്കും ശേഷം ഒക്ടോബര്‍ 11നകം അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top