Business

സെന്‍സെക്‌സ് 330 പോയിന്റ് നഷ്ടത്തില്‍

ഓഹരി വിപണിയില്‍ വലിയ നഷ്ടത്തോടെയാണ് വ്യാപാരമവസാനിച്ചത്.സെന്‍സെക്‌സ് 332.55 പോയിന്റ് ഇടിഞ്ഞ് 38312.52 ലാണ് വ്യാപാരമവസാനിച്ചത്.

നിഫ്റ്റി 98.1 പോയിന്റ് നഷ്ടത്തില്‍ 11582.35 ലാണ് ക്ലോസ് ചെയ്തത്.

ഏഷ്യന്‍ വിപണിയും നഷ്ടത്തിലായിരുന്നു.വികസ്വര രാജ്യങ്ങളിലെ കറന്‍സികളുടെ മൂല്യമിടിയുന്നതും,അമേരിക്ക-ചൈന വ്യാപാര കരാര്‍ യുദ്ധം സജീവമാകുന്നതുമാണ് ഏഷ്യന്‍ വിപണികള്‍ക്ക് തിരിച്ചടിയാവുന്നത്.

മാരുതി,ഐ ടി സി ,ഐ സി ഐ സി ഐ ബാങ്ക് ,പവര്‍ഗ്രിഡ്,ഹിന്ദുസ്ഥാന്‍ യൂണീലിവര്‍ എന്നീ ഓഹരികള്‍ക്കാണ് സെന്‍സെക്‌സില്‍ വിലയിടിഞ്ഞത്.ആഗസ്റ്റില്‍ കാര്‍ വില്‍പ്പന കുറഞ്ഞതാണ് മാരുതി സുസുക്കി ഓഹരി വിലയിടിയാനുള്ള പ്രധാന കാരണം വില 1.5 ശതമാനം കുറഞ്ഞു.

ബജാജ് ഫിനാന്‍സ്,ഹിന്ദുസ്ഥാന്‍ യൂണീലീവര്‍,പവര്‍ഗ്രിഡ്,ടെക് മഹീന്ദ്ര,ആക്‌സിസ് ബാങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയില്‍ നഷടമുണ്ടാക്കിയത്.സോഫ്റ്റ് വെയര്‍ കമ്പനിയായ വിപ്രോ ലിമിറ്റഡിന്റെ ഓഹരി വിപണിയില്‍ 8 ശതമാനം വില വര്‍ധിച്ചത് വിപണിയില്‍ ഏറെ ശ്രദ്ധനേടി.കമ്പനിക്ക് 10500 കോടി രൂപയുടെ ഓര്‍ഡര്‍ അമേരിക്കയിലെ അലൈറ്റ് സൊല്യൂഷന്‍സില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.
വ്യാപാരമവസാനിച്ച ശേഷം വെള്ളിയാഴ്ച്ച പുറത്തുവിട്ട 8.2 ശതമാനം ജി ഡി പി വളര്‍ച്ചാ നേട്ടം വിപണിയെ അനുകൂലമായി ഇന്ന് സ്വാധീനിച്ചില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top