ന്യൂഡല്‍ഹി: ഡീസലിനും പെട്രോളിനും പിന്നാലെ പാചതവാതകത്തിനും വില കൂടി. സബ്സിഡിയുള്ള എല്‍പിജി സിലിണ്ടറിന് 1.49 രൂപയും സബ്സിഡിയില്ലാത്തതിന് 30.50 രൂപയും ഡീസലിന് ലിറ്ററിന് 23 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂടിയത്.
പാചകവാതകവില വര്‍ധന ശനിയാഴ്ച അര്‍ധരാത്രിയാണ് നിലവില്‍ വന്നത്. ഡീസല്‍, പെട്രോള്‍ എന്നിവയുടെ വില വര്‍ധന വെള്ളിയാഴ്ച അര്ധരാത്രിയിലുമാണ് നിലവില്‍ വന്നത്.
ഡീസലിന് 70 രൂപ മറികടക്കുന്നതിത് ആദ്യമായിട്ടാണ്. റെക്കോര്‍ഡ് ഡീസല്‍ വിലയാണ് ഇപ്പോള്‍ കേരളത്തിലുളളത്. മെയില്‍ 29 രൂപ വരെയെത്തിയ പെട്രോളിന്റെ ഇന്നലത്തെ വില 81.96 രൂപയാണ്.