പ്രളയം വിഴുങ്ങിയ കേരളത്തിന് ഭക്ഷണം, വെള്ളം, വസ്ത്രം തുടങ്ങി നിരവധി സഹായങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിക്കൊണ്ടിരിക്കുന്നത്. ധാന്യങ്ങള്‍ക്കും മരുന്നുകള്‍ക്കും പുറമെ ഒരു ലക്ഷം ലിറ്റര്‍ ‘അമ്മ’ ബ്രാന്‍ഡ് കുപ്പിവെള്ളമാണ് 11 ലോറികളിലായി തമിഴ്നാട് സര്‍ക്കാര്‍ കേരളത്തിലെത്തിച്ചത്.
അരി, ധാന്യങ്ങള്‍, മരുന്നുകള്‍ തുടങ്ങി നാല് കോടിയോളം രൂപ വിലവരുന്ന 42 തരം സാധനങ്ങളും കേരളത്തിലേക്ക് അയച്ചതായി മന്ത്രി എസ്.പി വേലുസ്വാമി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 കോടി രൂപയും തമിഴ്നാട് നല്കി. അഞ്ച് ലക്ഷം രൂപയുടെ വെള്ളം ശുദ്ധീകരിക്കാനുള്ള യന്ത്രങ്ങളും സര്‍ക്കാര്‍ ഇതര സംഘടന കേരളത്തിനായി നല്‍കിയിച്ചുണ്ട്.