മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് വൈകീട്ട് കേരളത്തിലെത്തും. വൈകുന്നേരം അഞ്ച് മണിയോടെ തിരുവനന്തപുരം എയര്‍ഫോഴ്സ് ടെക്നിക്കല്‍ ഏരിയയില്‍ പ്രത്യേക വിമാനത്തിലെത്തുന്ന രാഷ്ട്രപതി, രാത്രി രാജ്ഭവനില്‍ തങ്ങും.
നാളെ രാവിലെ 11ന് നിയമസഭാ സമുച്ചയത്തില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓണ്‍ ഡെമോക്രസി’ പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം 5.30ന് പ്രത്യേകവിമാനത്തില്‍ കൊച്ചിയിലേക്കു തിരിക്കും. എറണാകുളം ഗസ്റ്റ് ഹൗസില്‍ അന്നു വൈകുന്നേരം തങ്ങിയ ശേഷം ഏഴിനു രാവിലെ ഒമ്പതിന് ഹൈക്കോടതി ചീഫ് ജസ്റ്റീസുമായും ജഡ്ജിമാരുമായും കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് രാവിലെ 10.10ന് തൃശൂരിലേക്കു തിരിക്കും. രാവിലെ 11ന് തൃശൂര്‍ സെന്റ് തോമസ് കോളജിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം ഉച്ചകഴിഞ്ഞു 2.45ന് കൊച്ചിയിലെത്തി ഡല്‍ഹിയിലേക്കു തിരിക്കും.