ഗോമൂത്രത്തിന് ലിറ്ററിന് രാജസ്ഥാനില്‍ 30 രൂപ കര്‍ഷകര്‍ക്ക് ലഭിക്കുമ്പോള്‍ പാലിന് കിട്ടുന്നത് വെറു 25 രൂപ മാത്രം.
മുന്തിയ ഇനം ഗീര്‍ പശുക്കളുടെ മൂത്രത്തിനാണ് കര്‍ഷകര്‍ക്ക് ലിറ്ററിന് 15 മുതല്‍ 30 രൂപ വരെ ലഭിക്കുന്നത്. ഈ ഗോമൂത്രം ഓര്‍ഗാനിക് ഫാമുകളില്‍ കീടനാശിനിക്ക് പകരമായാണ് ഉപയോഗിച്ചുവരുന്നത്. അതിരാവിലെ മുതല്‍ ക്ഷീരകര്‍ഷകര്‍ ഗോമൂത്രം ശേഖരിച്ച് തുടങ്ങും. പാലില്‍ നിന്ന് മാത്രമല്ല ഗോമൂത്രത്തില്‍ നിന്നുള്ള അധിക വരുമാനം കൂടി ലഭിച്ച് തുടങ്ങിയതോടെ ക്ഷീരകര്‍ഷകര്‍ ‘ഹാപ്പി’യാണ്.
കീടനാശിനിക്ക് മാത്രമല്ല ഗോമൂത്രം രാജസ്ഥാനില്‍ ഉപയോഗിക്കുന്നത്. മതപരമായ ചടങ്ങുകളിലും ഗോമൂത്രം ഉപയോഗിച്ച് വരുന്നു. പശു നമുക്ക് പാല് തരും എന്ന് പഠിച്ചത്, ഇനി പാലും മൂത്രവും തരും എന്ന് തിരുത്തി പഠിക്കേണ്ടി വരും.
വിവരങ്ങള്‍ക്ക് കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ