സ്കറിയ തോമസ്-ബാലകൃഷ്ണപിള്ള വിഭാഗത്തിന്റെ ലയനം ഉടനെയുണ്ടാവില്ലെന്ന് സൂചന. ലയനം സംബന്ധിച്ച് ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് സ്കറിയ തോമസ് അറിയിച്ചു.ലയനം പ്രഖ്യാപിക്കാനിരുന്ന വാര്‍ത്താ സമ്മേളനം മാറ്റിവച്ചു.
മുഖ്യമന്ത്രിയില്‍ നിന്നും എല്‍ഡിഎഫ് നേതൃത്വത്തില്‍ നിന്നും ഉറപ്പൊന്നും ലഭിക്കാതെ ഇരു പാര്‍ട്ടികളും ലയന തീയതി പ്രഖ്യാപിക്കില്ലെന്നാണ് സൂചന. എല്‍ഡിഎഫ് വിഷയത്തില്‍ ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല.
കേരള കോണ്‍ഗ്രസ്-സ്കറിയാ വിഭാഗം നിലവില്‍ ഇടതുമുന്നണിയുടെ ഭാഗമാണ്. എന്നാല്‍, കേരള കോണ്‍ഗ്രസ്-ബി ഉള്‍പ്പെടെയുള്ള ചില പാര്‍ട്ടികള്‍ക്ക് ഇപ്പോഴും ഇടതുമുന്നണിയില്‍ പ്രവേശനം ലഭിച്ചിട്ടില്ല.