കൊച്ചി: അഭിമന്യു വധക്കേസിലെ പ്രതികളെ പിടികൂടാത്തതില്‍ ഇടത് യുവജന-വിദ്യാര്‍ത്ഥി സംഘടനകളില്‍ അതൃപ്തി. കൊലപാതകം നടന്ന് 14 ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതികളെ പിടികൂടാന്‍ പൊലീസിന് ഇനിയും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്എഫ്ഐ, ഡിവൈഎഫ്ഐ അടക്കമുള്ള സംഘടനകളില്‍ അമര്‍ഷം പുകയുന്നത്.
സിപിഐയ്ക്ക് കീഴിലുള്ള വിദ്യാര്‍ത്ഥി സംഘടനയായ എഐഎസ്എഫും പരസ്യമായി പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. കൊലപാതകത്തിനായും അതിന് ശേഷവും പ്രതികളെ സഹായിച്ചവര്‍ മാത്രമാണ് നിലവില്‍ പിടിയിലായിരിക്കുന്നവര്‍. പൊലീസിനെതിരെ സൈമണ്‍ ബ്രിട്ടോയും നേരത്തേ രംഗത്തെത്തിയിരുന്നു.