മിഥുനമാസ പൂജകള്‍ക്ക് വേണ്ടി ശബരിമല നട നാളെ തുറക്കും. മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി അഞ്ച് മണിക്ക് നട തുറന്ന് ശ്രീകോവിലില്‍ വിളക്ക് തെളിയിക്കും. ജൂലൈ 15ന് രാവിലെ പൂജകളും നെയ്യഭിഷേകവും നടക്കും. 19ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയായതിനാല്‍ ശബരിമലയാത്ര ഭക്തജനങ്ങള്‍ക്ക് കനത്ത ബുദ്ധിമുട്ടുണ്ടാക്കും. കാനനപാതയില്‍ മഴവെള്ളം കുത്തിയൊലിച്ച് വരുന്നതിനാല്‍ ഭക്തര്‍ അതീവശ്രദ്ധയോടെ വേണം ശബരിമല കയറാനെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
![](https://keralavisiontv.com/wp-content/uploads/2018/04/logo-1.jpg)