നടന് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരഭമായ ലൂസിഫറിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കറുത്ത കരയുള്ള വെള്ള മുണ്ടും വെളുത്ത ഷര്‍ട്ടുമിട്ട് കസേരയില്‍ ഇരിക്കുന്ന മുഖം വ്യക്തമാക്കിയിട്ടില്ലാത്ത താരത്തിന്റെ ചിത്രമാണ് പോസ്റ്ററില്‍. മുരളീ ഗോപിയുടെ തിരക്കഥയിലൊരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാലാണ് നായകന്. ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രമാകും ഈ സിനിമയെന്നാണ് സൂചനകള്‍.