Kerala

കേരളത്തിലെ ക്യാംപസുകളില്‍ സര്‍ക്കാര്‍ അംഗീകാരമുള്ള സംഘടനകള്‍ക്ക് മാത്രം പ്രവര്‍ത്തനാനുമതി ; പുതിയ നിയമ നിര്‍മാണത്തിന് സാധ്യത

സര്‍ക്കാര്‍ അംഗീകാരമുളള വിദ്യാര്‍ത്ഥി സംഘടനകള്‍ മാത്രം കേരളത്തിലെ ക്യാംപസുകളില്‍ പ്രവര്‍ത്താനുമതി നല്‍കുന്ന പുതിയ നിയമ നിര്‍മാണത്തിന് സാധ്യത. സ്വാശ്രയ കോളെജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തിന് അനുവാദം നല്‍കുന്ന നിയമത്തിന്റെ കരടിലാണ് നിര്‍ദേശം.

വിദ്യാര്‍ത്ഥി സംഘടനകളുടെ രജിസ്ട്രേഷനായി സെക്രട്ടറി തലത്തില്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കും. ഓരോ സംഘടനയുടെയും നിയമാവലിയും പ്രധാനഭാരവാഹികളുടെ പേരുള്‍പ്പെടെയുളള വിശദാംശങ്ങളും സഹിതമാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍ അംഗീകാരം നല്‍കിയാല്‍ മാത്രമേ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഉണ്ടാകു.

വിദ്യാര്‍ത്ഥികളെ വ്യക്തിപരമായോ അല്ലാതെയോ ബാധിക്കുന്ന ഏതുപ്രശ്നത്തിലും ഈ സംഘടനകള്‍ക്ക് ഇടപെടാം. പരാതികള്‍ അധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരാനും നടപടി കൈക്കൊളളാന്‍ ആവശ്യപ്പെടാം. ക്യാംപസിനകത്തും പുറത്തും സംവാദങ്ങള്‍ സംഘടിപ്പിക്കാം. എന്നാല്‍ വര്‍ഗീയതയുടെ പേരില്‍ തരംതിരിഞ്ഞ് സംഘടിക്കുന്ന സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top