ബാംഗ്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കാന്‍ ഇനി 1299 രൂപ മാത്രം മതി. എയര്‍ ഏഷ്യയുടെ ഹോട്ട് ഡീല്‍സ് ദിസ് മണ്‍സൂണ്‍ പദ്ധതി പ്രകാരമാണ് ഈ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.
2018 ജൂലൈ 8 വരെയാണ് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി യാത്രക്ക് പുറമെ മറ്റ് നിരവധി സെക്ടറുകളിലേക്കും ഇളവുള്ള വിമാനയാത്ര എയര്‍ ഏഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇളവ് പ്രഖ്യാപിച്ച വിമാന യാത്രക്കുള്ള ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണം. റാഞ്ചി മുതല്‍ കൊല്‍ക്കത്ത വരെയുള്ള ടിക്കറ്റ് ചാര്‍ജ് 1599 രൂപ മാത്രമാണ്. ഗോവ മുതല്‍ ഹൈദരാബാദ് വരെയുള്ള ടിക്കറ്റിന് 1999 രൂപയും ഇംഫാല്‍-ഗുവാഹത്തി ടിക്കറ്റിന് 1399 രൂപയുമാണ് നല്‍കേണ്ടത്.