കഴിഞ്ഞ ദിവസം നടന്ന ഉരുള്‍പ്പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന് പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിനെതിരെ നടപടികളുമായി അധികൃതര്‍. പാര്‍ക്കിനുള്ളിലെ നാല് കുളങ്ങളിലെ വെള്ളവും ഇന്ന് വൈകുന്നേരത്തോടെ നീക്കം ചെയ്യാനാണ് കൂടരണി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുന്നത്. 2 ലക്ഷം ലിറ്ററോളം വെള്ളം നാല് കുളങ്ങളിലായുണ്ട്. പാര്ക്കിന് താഴെ സ്ഥിതി ചെയ്യുന്ന ആദിവാസി കോളനികള്‍ക്കും ഏറെ കുടുംബങ്ങള്‍ക്കും ഭീഷണിയാണ് കുളങ്ങളില്‍ സംഭരിച്ചു വച്ചിരിക്കുന്ന ജലം.
പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കണമെന്ന് നോട്ടീസ്
By
June 19, 2018 11:33 am