കൊല്ലം തെന്മലയില് പതിനാറുകാരി പീഡിപ്പിക്കപ്പെട്ടത് പണമിടപാടിലെ ബാധ്യത പരിഹരിക്കാന്‍. പെണ്‍കുട്ടിയുടെ അച്ഛന് തന്നെയാണ് പണമിടപാടിലെ ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടിയെയും അമ്മയെയും കൂട്ടുകാരന് കൈമാറിയത്. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായി. അച്ഛന് ഉള്‍പ്പെടെയുള്ള മൂന്നുപേര്‍ ഒളിവിലാണ്.
പല സ്ഥലങ്ങളില്‍വച്ച് നിരവധിതവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ട്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. കൊല്ലം പുളിയറയിലെ ഫാം ഹൗസില്‍ പെണ്‍കുട്ടിയെയും അമ്മയെയും താമസിപ്പിച്ച അച്ഛന്റെ സുഹൃത്ത് നിരവധിതവണ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനായി അമ്മുമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.