കാബൂളിലുണ്ടായ സ്ഫോടന പരമ്പരയില്‍ നിരവധി പേര് കൊല്ലപ്പെട്ടു. പോലീസ് സ്റ്റേഷനുകളുടെ സമീപത്താണ് സ്ഫോടനങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് പോലീസ് വക്താവ് അറിയിച്ചു. അഞ്ചോ ആറോ സ്ഫോടനങ്ങള്‍ നടന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിവിധയിടങ്ങളില്‍ സ്ഫോടനമുണ്ടായതിനാല്‍ മരിച്ചവരുടെ എണ്ണം കൃത്യമായി സ്ഥിരീകരിച്ചിട്ടില്ല. ഈ മേഖലകളില്‍ പോലീസും ആക്രമികളും തമ്മില്‍ വെടിവെയ്പ് തുടരുകയാണ്. കഴിഞ്ഞ ആഴ്ച കാബൂളിലുണ്ടായ ഇരട്ട ചാവേര്‍ സ്ഫോടനത്തില്‍ മാധ്യമപ്രവര്‍ത്തകനടക്കം 29 പേര് മരിച്ചിരുന്നു.