ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിദേശ വനിത ലിഗയുടെ സഹോദരിയെ കാണാന്‍ സമ്മതിച്ചില്ലെന്ന ആരോപണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലിഗയുടെ സഹോദരി എലിസയെ കാണാന്‍ സമ്മതിക്കാതെ മണിക്കൂറോളം നിര്‍ത്തി എന്നത് വ്യാജ വാര്‍ത്തകളാണ്. ഇത്തരം വ്യാജ വാര്‍ത്തകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങലിലൂടെ ഇപ്പോള്‍ കൂടുതലായി പുറത്തുവരുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലിഗയുടെ കുടുംബം എത്തിയപ്പോള്‍ ഞാന്‍ തിരുവനന്തപുരത്ത് ഇല്ലായിരുന്നു. ഡിജിപി അവര്‍ക്ക് താമസിക്കാനുളള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുത്തു. താന്‍ കാണാന്‍ സമ്മതിച്ചില്ലെന്ന് ലിഗയുടെ കുടുംബം പറഞ്ഞിട്ടില്ലെന്നും ലിഗയുടെ മരണത്തിലെ ദുരൂഹത നീക്കാനുളള എല്ലാ നടപടികളും ഉണ്ടാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലിഗയുടെ മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് സഹോദരി എലിസ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. മുന്‍കൂട്ടി സമയം നിശ്ചയിച്ചെത്തിയിട്ടും മുഖ്യമന്ത്രി കുടുംബത്തെ കാണാന്‍ കൂട്ടാക്കിയില്ലെന്നും നിയമസഭയുടെ മുന്പില് മൂന്നു മണിക്കൂര്‍ കാത്തുനിന്നുവെന്നും എലിസയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത സാമൂഹിക പ്രവര്‍ത്തക അശ്വതി ജ്വാല പറഞ്ഞിരുന്നു. മണിക്കൂറുകള്‍ കാത്തുനിന്നിട്ടും എലിസയുടെ മുന്നിലൂടെ മുഖ്യമന്ത്രി മൗനം പാലിച്ച് നടന്നുനീങ്ങിതായും ആശ്വതി ആരോപിച്ചു.