Cricket

ബംഗളൂരുവിനെതിരെയുളള സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിംഗ്, ഇന്ത്യന്‍ ടീമിലേക്കുളള വാതില്‍ തുറക്കപ്പെടുമോ!

ഐപിഎല്‍ പതിനൊന്നാം സീസണിലെ മിന്നും താരമായി മലയാളി താരം സഞ്ജു വി സാംസണ്‍. ഞായറാഴ്ച്ച നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സഞ്ജു നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് മലയാളികള്‍ക്ക് കിട്ടിയ വിഷു കൈനീട്ടമായാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍ കാണുന്നത്. 45 പന്തില്‍ 92 റണ്‍സെടുത്ത സഞ്ജുവിന്റെ അതിമനോഹരമായ 10 സിക്‌സറുകളായിരുന്നു കളിയിലെ ഹൈലൈറ്റ്.

സഞ്ജുവിന്റെ ബലത്തില്‍ രാജസ്ഥാന്‍ ഉയര്‍ത്തിയ 217 എന്ന കൂറ്റന്‍ സ്‌കോര്‍ മറികടക്കാനിറങ്ങിയ ബാംഗ്ലൂരിന് 20 ഓവറില്‍ 198 റണ്‍സേ കണ്ടെത്താനായുളളു. ബംഗളൂരുവിന് വേണ്ടി നായകന്‍ വിരാട് കോഹ്‌ലി 30 പന്തില്‍ 57 റണ്‍സെടുത്തു. മന്ദീപ് സിങ്, വാഷിങ്ടണ്‍ സുന്ദര്‍, എന്നിവര്‍ തിളങ്ങിയെങ്കിലും സ്വന്തം നാട്ടില്‍ രണ്ടാം വിജയം നേടാന്‍ ആര്‍.സി.ബിക്ക് ആയില്ല. രാജസ്ഥാന് വേണ്ടി ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. കൃഷ്ണപ്പ ഗൗതം, ബെന്‍ സ്റ്റോക്ക്സ്, ഷോര്‍ട്ട്, ബെന്‍ ലാഫ്ലിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ഓപണര്‍മാരായ നായകന്‍ അജിന്‍ക്യ രഹാനെയും ഷോര്‍ട്ടും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമായിരുന്നു രാജസ്ഥാന് നല്‍കിയത്. എന്നാല്‍ 20 പന്തുകള്‍ നേരിട്ട് 36 റണ്‍സടിച്ച നായകന്‍ പുറത്താവുകയായിരുന്നു. തുടര്‍ന്ന് ഷോര്‍ട്ടും കൂടാരം കയറിയതോടെ രാജസ്ഥാന്‍ പതറിയിരുന്നു. തുടര്‍ന്ന് വന്ന സഞ്ജു, ബെന്‍ സ്‌റ്റോകിനൊപ്പം 49 റണ്‍സിന്റെയും ജോസ് ബട്‌ലര്‍ക്കൊപ്പം 73 റണ്‍സിന്റെയും കൂട്ടുകെട്ടില്‍ സ്‌കോര്‍ നില ഉയര്‍ത്തി.

അതേസമയം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് മുന്നില്‍ സഞ്ജു നടത്തിയ തര്‍പ്പന്‍ പ്രകടനം ഇന്ത്യന്‍ ടീമിലേക്കുളള വാതിലാണെന്നാണ് വിലയിരുത്തല്‍. ലോകോത്തര ബൗളര്‍മാരെ അക്ഷരാര്‍ത്ഥത്തില്‍ വെളളം കുടിപ്പിച്ച സഞ്ജു ശിഖര്‍ ധവാനെ കടത്തിവെട്ടി ഓറഞ്ച് തൊപ്പിയും സ്വന്തമാക്കി. നിലവില്‍ മൂന്ന് കളികളില്‍ നിന്നായി 151 റണ്‍സാണ് സഞ്ജുവിന്റെ ആകെ നേട്ടം. ബംഗളൂരുവിനെ അവരുടെ തട്ടകത്തില്‍ ചെന്ന് തറപറ്റിച്ച രാജസ്ഥാന്റെ റണ്‍മേക്കര്‍ സഞ്ജു തന്നെയായിരുന്നു. കളിയിലെ മിന്നും താരമായ സഞ്ജു തന്നെയാണ് മാന്‍ ഓഫ് ദ് മാച്ചും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top