ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്‍തിളക്കവുമായി മലയാളികള്‍ ഇന്ന് വിഷു ആഘോഷിക്കുന്നു. കൃഷ്ണഭഗവാന് മുന്നില്‍ നിലവിളക്കും കണിക്കൊന്നയും കണിവെള്ളരിയും വാല്‍ക്കണ്ണാടിയും പഴങ്ങളും ഒരുക്കി മേടപ്പുലരിയില്‍ മലയാളി കണികണ്ടുണര്‍ന്നു.
വിഷുക്കണിയാകുന്ന ഈ പൊന്‍പുലരി ഒരു വര്‍ഷത്തേക്കുള്ള പ്രതീക്ഷ കൂടിയാണ്. കണികണ്ടും പടക്കം പൊട്ടിച്ചും കൈനീട്ടം വാങ്ങിയും കൊടുത്തും സദ്യയൊരുക്കിയും ഗൃഹാതുരസ്മരണകളുമായി ഓരോ മലയാളിയും വിഷു ആഘോഷിക്കും. സന്തോഷവും സമൃദ്ധിയും പ്രദാനം ചെയ്യുന്ന ഒരു പുത്തന്‍ കാര്‍ഷിക സംസ്കാരത്തെ കൂടിയാണ് ഇന്ന് വിഷു ആഘോഷത്തിലൂടെ വരവേല്‍ക്കുന്നത്.