കൊച്ചി: പ്ലാസ്റ്റിക് ഉള്‍പ്പടെയുളള മാലിന്യങ്ങള്‍ കടലില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സിഎംഎഫ്ആര്‍ഐയില്‍ ദേശിയ സമ്മേളനം സംഘടിപ്പിക്കുന്നു. സമുദ്രശാസ്ത്രജ്ഞരും, പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുന്നത് മറൈന്‍ ബയോളജിക്കല്‍ അസോസിയേഷനാണ്. ഈ മേഖലയിലുളളവരുടെ അഭിപ്രായങ്ങള്‍ സംയോജിപ്പിച്ച് കായല്‍, കടല്‍ സംരക്ഷണത്തിന് കര്‍മ്മരേഖ തയ്യാറാക്കും. ഇതിനായി നയരൂപികരണ വിദഗ്ദരും പങ്കെടുക്കുന്നുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ ചാമ്പ്യന്‍ ഓഫ് ദ് എര്‍ത്ത് പുരസ്കാര ജേതാവ് അഫ്രോസ് ഷാ സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രമുഖ കാലാവസ്ഥ ശാസ്ത്രജ്ഞന് ഡോ.ജെ ആര് ഭട്ട് മുഖ്യ അതിഥിയാകും. മികച്ച പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തന മാതൃകകള്‍ക്ക് സമ്മേളനത്തില്‍ പുരസ്കാരം നല്‍കും. സെമിനാറുകള്‍ക്ക് പുറമെ പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, മാലിന്യ നിര്‍മാര്‍ജനം, റീസൈക്ലിംങ് തുടങ്ങി വിവിധ മേഖലകളിലെ പ്രവര്‍ത്തന മാതൃകകളും അവതരിപ്പിക്കും.