ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് നാലാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക്ക് വെങ്കലം സ്വന്തമാക്കിയത്.
ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ പുരുഷ താരമെന്ന റെക്കോര്‍ഡും ദീപക്ക് സ്വന്തമാക്കി. ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ വെങ്കലമാണിത്. ഇതോടെ ഇന്ത്യയുടെ ആകെ മെഡല്‍ നാലായി ഉയര്‍ന്നു. ഭാരോദ്വഹനത്തില്‍ തന്നെയാണ് നേരത്തേ മൂന്ന് മെഡലും ഇന്ത്യ സ്വന്തമാക്കിയത്.