Home app

സ്നേഹത്തിന്റെയും പ്രത്യാശയുടെയും നിറവില്‍ ഈസ്റ്റര്‍

സ്നേഹത്തിന്റെയും പ്രത്യാശയുടെയും നിറവില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ ചുമലിലേറ്റി കുരിശിലേറിയ യേശുദേവന്‍ മൂന്നാം ദിവസം ഉയര്‍ത്തെഴുേറ്റതിന്റെ അനുസ്മരണമാണ് ഈസ്റ്റര്‍. ദേവാലയങ്ങളില്‍ പ്രത്യേക ഉയിര്‍പ്പ് ശുശ്രൂഷയും ദിവ്യബലിയും നടന്നു. അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്.

തിരുവനന്തപുരം പാളയം സെന്റ് സെന്റ് ജോസഫ് കത്തീഡ്രലില്‍ നടന്ന തിരു കര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യം മുഖ്യകാര്‍മ്മികത്വം വഹിച്ചു. കൊച്ചിയില്‍ പറവൂര്‍ മാര്‍ത്തോമ പള്ളിയില്‍ സിറോ മലബാര്‍ സഭ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഈസ്റ്റര്‍ ദിന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഓശാന ഞായറില്‍ ആരംഭിച്ച വിശുദ്ധ വാരത്തിന് ഇന്ന് സമാപനമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top