ദില്ലി: ഐസിഐസിഐ ബാങ്കില്‍ നിന്നും വീഡിയോകോണിന് അനധികൃതമായി തുക അനുവദിച്ച സംഭവത്തില്‍ സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വീഡിയോകോണിന് വായ്പ നല്‍കിയതില്‍ നിയമവിരുദ്ധമായി എന്തെങ്കിലും നീക്കം നടന്നിട്ടുണ്ടോ എന്നാണ് സിബിഐ അന്വേഷിക്കുക. ഐസിഐസിഐ മാനേജിംഗ് ഡയറക്ടര്‍ ചന്ദ കൊച്ചാര്‍ ഭര്‍ത്താവ് ദീപക് കൊച്ചാര്‍, വീഡിയോകോണ്‍ പ്രമോട്ടര്‍ വേണുഗോപാല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സിബിഐ ആദ്യഘട്ടത്തില്‍ അന്വേഷണം നടത്തുന്നത്.
3250 കോടി രൂപയുടെ വായ്പയാണ് ബാങ്ക് വീഡിയോകോണിന് അനുവദിച്ചത്. ഇത്രയും വലിയ തുക വായ്പ അനുവദിച്ചതു വഴി മാനേജിംഗ് ഡയറക്ടര്‍ ചന്ദ കോച്ചാര്‍ സാമ്പത്തിക ലാഭം ഉണ്ടാക്കിയതായി ഇന്ത്യന്‍ ഇന്‍വെസ്റ്റേഴ്സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ട്രസ്റ്റ് ഡയറക്ടര്‍ അരവിന്ദ് ഗുപ്ത വ്യക്തമാക്കിയിരുന്നു. കുറ്റകൃത്യം നടന്നതിന് തെളിവുണ്ടെന്നാണ് എസ്ബിഐയും വ്യക്തമാക്കുന്നത്.