ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍വല കാക്കാന്‍ ഇനി സുഭാശിഷ് റോയി ഇല്ല. നാലാം സീസണില്‍ ബ്ലാസ്റ്റേഴ്സിനായി മിന്നും പ്രകടനം കാഴ്ച വെച്ച ഈ സൂപ്പര്‍ ഗോള്‍ കീപ്പര്‍ ജെംഷഡ്പൂര്‍ എഫ്സിയുമായി കരാറിലേര്‍പ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ഫുട്ബോള്‍ വെബ് സൈറ്റായ ഗോള്‍ ഡോട് കോമാണ് വാര്‍ത്ത പുറത്തുവിട്ടത്.
സീസണില്‍ ഏഴ് മത്സരങ്ങളില്‍ മഞ്ഞപ്പടയുടെ ഗോള്‍വല കാത്ത റോയി ആകെ ഏഴ് ഗോളാണ് വഴങ്ങിയത്. എന്നാല്‍ 27 മിന്നും സേവുകള്‍ നടത്തി കയ്യടി നേടിയിരുന്നു ഈ കൊല്ക്കത്തക്കാരന്. 2017 ഡിസംബര്‍ 31ന് ബെംഗളൂരുവിനെതിരായ മത്സരത്തിലായിരുന്നു 27-ാം നമ്പര്‍ കുപ്പായത്തില്‍ റോയിയുടെ അരങ്ങേറ്റം.