Home app

ഇന്ന് ഓശാന തിരുനാള്‍; വിശുദ്ധവാരത്തിന് തുടക്കം

യേശുദേവന്റെ ജറുസലം പ്രവേശനത്തെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. രണ്ടായിരം വര്‍ഷം മുന്‍പു കഴുതപ്പുറത്തേറി വന്ന യേശുക്രിസ്തുവിനെ ഒലിവ് മരചില്ലകള്‍ കൈകളിലേന്തി ജനം ഹോശാന പാടി സ്വീകരിച്ചതിന്റെ സ്മരണപുതുക്കി ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങളും കുരുത്തോല വെഞ്ചരിപ്പും പ്രദക്ഷിണവും കുര്‍ബാനയും നടന്നു. ‘രക്ഷിക്കണമേ’ എന്നാണ് ഹീബ്രു ഭാഷയില്‍ ‘ഹോശാന’ എന്ന വാക്കിന്റ അര്‍ഥം.

ഓശാന ഞായറോട് കൂടി വിശുദ്ധവാരാചരണത്തിന് തുടക്കം കുറിക്കും. യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്മരണകളുണര്‍ത്തി വിശ്വാസികള്‍ വ്യാഴാഴ്ച പെസഹ ആചരിക്കും. പള്ളികളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും വീടുകളില്‍ പുളിപ്പില്ലാത്ത അപ്പം മുറിക്കലും നടക്കും. കുരിശുമരണത്തിന്റെ സ്മരണകള്‍ പേറി പിറ്റേന്ന് ദുഃഖവെളളി. പള്ളികളില്‍ പീഡാനുഭവ വായനകളും കുരിശിന്റെ വഴിയും പരിഹാര പ്രദക്ഷിണങ്ങളും നടക്കും. ഉയിര്‍പ്പു പെരുന്നാളോടെ വിശുദ്ധവാരാചരണത്തിന് സമാപ്തിയാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top