ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കഴിഞ്ഞ വര്‍ഷത്തെ തകര്‍പ്പന്‍ ചിത്രമായ പുണ്യാളന് പ്രൈവറ്റ് ലിമിറ്റഡിന് ശേഷം രഞ്ജിത്ത് ശങ്കറും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ചിത്രത്തില്‍ മേരിക്കുട്ടി എന്ന വ്യത്യസ്തമായ കഥാപാത്രവുമായാണ് ജയസൂര്യ എത്തുന്നത്. മേരിക്കുട്ടിയാകാന്‍ കാത് കുത്തുന്ന വിഡിയോ ജയസൂര്യ തന്നെ പുറത്ത് വിട്ടിരുന്നു. ഒരു കാത് കുത്തല് ചടങ്ങിലൂടെ മേരിക്കുട്ടിയിലേയ്ക്കുള്ള പ്രയാണം തുടങ്ങിയിരിക്കുകയാണെന്നും താരം പറഞ്ഞിരുന്നു.
മേരിക്കുട്ടിയാകാന്‍ ജയസൂര്യ; ടീസര്‍ കാണാം
By
March 11, 2018 5:49 am