ജെഡിയു രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. ജെഡിയു സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്ര കുമാറാണ് സ്ഥാനാര്‍ഥി. ആരോഗ്യപരമായ കാരണങ്ങളാല്‍ വീരേന്ദ്രകുമാര്‍ മാറി നില്‍ക്കുമെന്നും പകരം മകന് ശ്രേയാംസ് കുമാര്‍ സ്ഥാനാര്‍ഥിയാകുമെന്നുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ജെഡിയുവിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം.
ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ജെഡിയു നേതൃയോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തിങ്കളാഴ്ച വീരേന്ദ്രകുമാര്‍ പത്രിക സമര്‍പ്പിക്കും. ഈ മാസം 23നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാജ്യസഭ സീറ്റിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം തിങ്കളാഴ്ചയാണ്. മാര്‍ച്ച് 13ന് സൂക്ഷമ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 14 ആണ്.
യുഡിഎഫ് ബന്ധം ഉപേക്ഷിച്ച വീരേന്ദ്രകുമാര്‍ ഇത്തവണ എല്‍ഡിഎഫിന്റെ പിന്തുണയോടെയാണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ജെഡിയുവുമായി സഹകരിക്കാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗമാണ് തീരുമാനിക്കുകയായിരുന്നു.