സംസ്ഥാനത്തെ മത്സ്യബന്ധന ബോട്ടുകളുടെ അനിശ്ചിതകാല സമരം മൂലം മത്സ്യബന്ധന വിപണന കേന്ദ്രങ്ങളിലെ അനുബന്ധ തൊഴില്‍മേഖലകളും സ്തംഭിച്ചു. ഈ മേഖലയിലെ തൊഴിലുകളിലൂടെ ഉപജീവനം നടത്തുവരുടേയെല്ലാം ജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി.
ഹാര്ബറുകളോടു ചേര്‍ന്നുള്ള ഹോട്ടലുകളും മറ്റ് സ്ഥാപനങ്ങളും അടച്ചിരിക്കുകയാണ്. തമിഴ്നാട്ടില്‍നിന്നുള്ള തൊഴിലാളികള്‍ കടലില്‍ പോകാന്‍ കഴിയാത്തതിനാല്‍ നാടുവിട്ടു. ഐസ് ഫാക്ടറികളില്‍ പലതും പേരിനു മാത്രം പ്രവര്‍ത്തിക്കുമ്പോള്‍ മറൈന്‍ പമ്പുകള്‍ മിക്കതും പൂട്ടി. മത്സ്യം കിട്ടാതെ വന്നതോടെ വ്യാപാരവും നിലച്ചിരിക്കുകയാണ്. മത്സ്യം കയറ്റിപ്പോകുന്ന വാഹനങ്ങളും ഓടിയിട്ട്് ദിവസങ്ങളായി.
സ്റ്റോക്കുള്ള മത്സ്യങ്ങള്‍ തീരുന്ന മുറയ്ക്ക് കേരളം മത്സ്യക്ഷാമത്തിന്റെ പിടിയിലാകും. മത്സ്യലഭ്യത കുറഞ്ഞതിനാല്‍ പരമ്പരാഗത വള്ളങ്ങളും കടലില്‍ പോകാതെ വതാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഹാര്‍ബറുകളിലെ കയറ്റ് തൊഴിലാളികള്‍ക്കും പണിയില്ലാതായി. ചെമ്മീന്‍ പീലിങ് ഷെഡ്ഡുകളിലെ നാലായിരത്തോളം സ്ത്രീ തൊഴിലാളികള്‍ക്ക് പണിയില്ലാതായി. കടലോരത്തെ കുടുംബങ്ങളെല്ലാം പട്ടിണിയിലാണ് .സമരം നീണ്ടാല്‍ ഈ മേഖലയില്‍ പട്ടിണിമരണങ്ങള്‍ വരെ സംഭവിച്ചേക്കാനാണ് സാധ്യത.