താരങ്ങളെല്ലാം കറുപ്പണിഞ്ഞായിരുന്നു ലണ്ടനിലെ വേദിയിലിറങ്ങിയത് എന്നതാണ് എഴുപത്തിയൊന്നാം ബ്രിട്ടീഷ് അക്കാദമി ഫിലിം അവാര്‍ഡ്സിന്റെ പ്രത്യേകത. ഹോളിവുഡിലെ വിവാദമായ ലൈംഗിക അതിക്രമങ്ങള്‍ക്ക് എതിരെയുള്ള പ്രതിഷേധമായാണ് താരങ്ങള്‍ അവാര്‍ഡ് ദാന ചടങ്ങില്‍ കറുത്തവസ്ത്രമണിഞ്ഞെത്തിയത്.
കൂട്ടത്തില്‍ ചിലരൊക്കെ വര്‍ണാഭമായ വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയതെങ്കിലും എന്റെ സഹോദരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മികച്ച നടിക്കുള്ള പുരസ്കാരം നേടിയ ഫ്രാന്‍സെസ് മക്ഡൊര്മാന്റ് പറഞ്ഞു. ബ്രിട്ടീഷ് രാജകുംടുംബാഗം കാതറീന് എത്തിയത് കടുംപച്ച നിറത്തിലുള്ള വസ്ത്രത്തില്‍ കറുത്ത റിബര്‍ ബെല്ട്ടൊടുകൂടിയായിരുന്നു.
We wear black to say #TIMESUP on workplace harassment, abuse and inequality. We wear black to stand in solidarity with women of all industries, from the #BAFTAS & beyond, the message remains the same: we stand for safety and equity in the workplace #TIMESUP #WHYWEWEARBLACK pic.twitter.com/tFVAVfJQ3s
— TIME'S UP (@TIMESUPNOW) February 19, 2018
ത്രീ ബില്ബോര്ഡ്സ് ഔട്ട്സൈഡ് എബ്ബിംഗ്,മിസൗറിയാണ് മികച്ച ചിത്രം. മികച്ച തിരക്കഥയ്ക്കും മികച്ച നടിക്കുമുള്ള പുരസ്കാരവും ചിത്രത്തിനാണ്.