ഇരുചക്രവാഹനങ്ങളുടെ ക്രാഷ് ഗാര്‍ഡുകള്‍, ഹാന്‍ഡില്‍ ബാറുകള്‍ തുടങ്ങിയവയ്ക്ക് നിയന്ത്രണം വരുന്നു. വാഹനങ്ങളില്‍ അപകട സാധ്യത ഉണ്ടാക്കുംവിധത്തില്‍ ഘടിപ്പിച്ചിരിക്കുന്ന ക്രാഷ് ഗാര്‍ഡിനാണ് നിരോധനം. മോട്ടോര്‍ വാഹന വകുപ്പാണ് നിരോധനം ഏര്‍പ്പെടുത്തിയത്.
കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് ക്രാഷ് ഗാര്‍ഡുകള്‍, ബാറുകള്‍ ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. എന്നാല്‍, കമ്പനി നല്കുന്ന ക്രാഷ് ഗാര്‍ഡുകള്‍ക്കോ പാര്‍ട്ട്സുകള്‍ക്കോ യാതൊരു നിയന്ത്രണങ്ങളുമില്ല. ബുള്ളറ്റുകളിലും മറ്റും കമ്പനിയുടെ ഡിസൈനില്‍ അല്ലാത്ത ക്രാഷ് ഗാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ക്രാഷ് ഗാര്‍ഡുകളാണ് നിയമം മൂലം നിരോധിക്കുന്നത്. വാഹനത്തില്‍നിന്നും പുറത്തേക്ക് നീണ്ടു നില്ക്കുന്നതായ ക്രാഷ് ഗാര്‍ഡുകള്‍ മനുഷ്യ ജീവന് പോലും ഹാനിയുണ്ടാക്കിയിട്ടുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി.