Business

ഹോണര്‍ 7 എക്‌സ്; ഫ്‌ളാഷ് സെയിലില്‍ വില്‍പ്പന പൊടിപൊടിക്കുന്നു

ചൈനീസ് മൊബൈല്‍ഫോണ്‍ നിര്‍മ്മാതാക്കളായ ഹോണറിന്റെ പുതിയ മോഡല്‍ ഹോണര്‍ 7 എക്‌സ് ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ചു. ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റായ ആമസോണില്‍ വെളളിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ഫ്‌ളാഷ് സെയിലായാണ് ഫോണിന്റെ ആദ്യ വില്‍പ്പന നടത്തിയത്. 5.9 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെയാണ് 7എക്‌സിന്. മികച്ച സ്‌പെസിഫിക്കേഷനൊപ്പം 12,999 എന്ന ശരാശരി വിലയിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്.

ഹോണര്‍ 6 എക്‌സിന്റെ ചുവടു പിടിച്ചാണ് 7 എക്‌സിന്റെ പിറവി. 4 ജിബി റാം 32 ജിബി റോം വേര്‍ഷന് 12,999 രൂപയാണ് ഇന്ത്യയിലെ വില. 15,999 രൂപയില്‍ 64 ജിബി വേര്‍ഷന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ആമസോണില്‍ വില്‍പ്പന ആരംഭിച്ചിട്ടില്ല.

ബ്ലാക്ക്, ബ്ലു, ഗോള്‍ഡ് എന്നീ മൂന്ന് വ്യത്യസ്ത വര്‍ണങ്ങളിലാണ് ഹോണര്‍ 7 എക്‌സ് ലഭ്യമാകുന്നത്. 16 മെഗാപിക്‌സല്‍ ഡ്യുല്‍ റിയര്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ, 5.93 ഇഞ്ച് ഫുള്‍ എച്ച്ഡി ഡിസ്‌പ്ലെ തുടങ്ങിയവയാണ് ഫോണിന്റെ മറ്റു പ്രത്യേകതകള്‍. ഹോണറിന്റെ അനുബന്ധ കമ്പനി ഹുവായുടെ സ്വന്തം 659 പ്രൊസസറാണ് ഫോണിന്റെ ഹൃദയം. 64 ജിബി ഇന്റേണല്‍ മെമ്മറിക്കൊപ്പം 256 ജിബി വരേക്കും സ്റ്റോറേജ് വര്‍ധിപ്പിക്കാനുളള സൗകര്യവും 7 എക്‌സിലുണ്ട്.

3340 എംഎഎച്ചാണ് ബാറ്ററി. ആന്‍ഡ്രോയ്ഡ് ലേറ്റസ്റ്റ് വേര്‍ഷനായ നോഗട്ട് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. പിന്‍ ക്യാമറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന 2 എംപി അഡീഷണല്‍ ക്യാമറ ചിത്രത്തിന്റെ ഡെപ്ത് വര്‍ധിപ്പിച്ച് കൂടുതല്‍ മനോഹരമാക്കാന്‍ സഹായിക്കുന്നു. ക്യാമറയുടെ വൈഡ് റേഞ്ച് അപ്പര്‍ച്ചര്‍ ബൊക്കെ മോഡ് ചിത്രങ്ങള്‍ക്ക് മികച്ചതാണെന്നും ഉപയോക്താക്കള്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top