ക്രിക്കറ്റ് ആരാധകരുടെ ആവേശമാണ് വിരാട് കൊഹ്ലി. ക്രിക്കറ്റ് താരം എന്നതിലുപരി ഫിറ്റ്നസും ഗ്ലാമറും മറ്റ് ക്രിക്കറ്റ് താരങ്ങളില്‍ നിന്ന് കൊഹ്ലിയെ വ്യത്യസ്തനാക്കുന്നു. ഫിറ്റ്നസിനുവേണ്ടി ട്രെയിനിങ് സെന്ററുകള്‍ കയറിയിറങ്ങണ്ട അതിനുപകരം ഭക്ഷണക്രമത്തിലൂടെ എല്ലാം ശരിയാക്കാമെന്നാണ് കൊഹ്ലി പറയുന്നത്.
ബ്രെയ്ക്ക്ഫാസ്റ്റ് നല്ല കനത്തിലായായിരിക്കണം. മൂന്ന് മുട്ടയുടെ വെള്ള മാത്രം ഉള്‍പ്പെടുത്തിയ ഓംലെറ്റോടെയാണ് കൊഹ്ലിയുടെ ബ്രെയ്ക്ക്ഫാസ്റ്റ് ആരംഭിക്കുന്നത്. ചീസും,പെപ്പറും,ചീരയും ഓംലറ്റെനൊപ്പം കഴിക്കും. പിന്നാലെ ആവികയറ്റിയ മീനോ ഗ്രില്‍ഡ് പൊര്ക്കോ കഴിക്കും. ഇതിനൊപ്പം തന്നെ ഫ്രൂട്സും കഴിക്കും. പപ്പായക്കാണ് കൊഹ്ലി മുന്‍തൂക്കം കൊടുക്കുക.
ഉച്ചക്ക് ഇത്ര കനത്തില്‍ കഴിക്കരുതെന്ന് കൊഹ്ലി പറയുന്നു.. എന്നാല്‍ വെജ്- നോന് വെജ് ഐറ്റംസെല്ലാം ഊണിനും ഉള്‍പ്പെടുത്താം. ഏറ്റവും കുറച്ച് ആഹാരം കഴിക്കേണ്ടത് രാത്രിയിലാണ്. അത്താഴത്തിന് സീ ഫുഡ് കഴിക്കാനാണ് കൊഹ്ലിക്കിഷ്ടം.